Connect with us

Conflict in the Muslim League

കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ച കെ എസ് ഹംസക്കെതിരെ നടപടി

പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഹംസയെ നീക്കി

Published

|

Last Updated

കോഴിക്കോട് | മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിക്കുകയും പിന്നീട് ഇത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുകയും ചെയ്ത സംസ്ഥാന സെക്രട്ടറി കെ എസ് ഹംസക്കെതിരെ അച്ചടക്ക നടപടി. പ്രവര്‍ത്തക സമിതിയടക്കം പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഹംസയെ നീക്കി. സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ ഇടപെട്ടാണ് ഹംസക്കെതിരെ നടപടിയെടുത്തത്. എന്നാല്‍ പാര്‍ട്ടിക്കകത്തുണ്ടായ നടപടിയാണ്. ഇതിനാല്‍ ഇപ്പോള്‍ പരസ്യ പ്രതികരണത്തിനില്ലെന്നും ഹംസ മാധ്യമങ്ങളോട് പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചിതിനല്ല, യോഗത്തില്‍ ആരൊക്കെയാണ് പങ്കെടുത്തത്, എന്തെല്ലാം കാര്യങ്ങളാണ് ചര്‍ച്ചയായത് എന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതാണ് നടപടിയിലേക്ക് നയിച്ചത് എന്നാണ് ലീഗ് കേന്ദ്രങ്ങള്‍ നല്‍കുന്ന വിശദീകരണം.

അതേസമയം കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയെന്നത് നൂറ്റാണ്ടിലെ വലിയ തമാശയായാണ് തോന്നുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പ്രതികരിച്ചു. ലീഗ് ജനാധിപത്യ പാര്‍ട്ടിയാണ്. ചര്‍ച്ചകളെ അടിച്ചമര്‍ത്താറില്ല .അഭിപ്രായപ്രകടങ്ങള്‍ പ്രവര്‍ത്തകസമിതി യോഗത്തിലുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ചേര്‍ന്ന ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് കെ എസ് ഹംസയും കെ എം ഷാജിയുമടക്കമുള്ള നേതാക്കള്‍ കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചത്. കുഞ്ഞാലിക്കുട്ടി എല്‍ ഡി എഫിലാണോ, യു ഡി എഫിലോ എന്ന് അറിയില്ലെന്ന് ഇവര്‍ പറഞ്ഞിരുന്നു.

 

---- facebook comment plugin here -----

Latest