Connect with us

kv thomas@party congress

കെ വി തോമസിനെതിരെ നടപടി; കെ പി സി സിക്ക് തീരുമാനിക്കാം- ഹൈക്കമാന്‍ഡ്

കെ പി സി സിയുടെ നിര്‍ദേശം അംഗീകരിക്കുമെന്ന് താരിഖ് അന്‍വര്‍

Published

|

Last Updated

ന്യൂഡല്‍ഹി | പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് സി പി എം സെമിനാറില്‍ പങ്കെടുക്കുമെന്ന് അറിയിച്ച കെ വി തോമസിനെതിരെ കെ പി സി സ്വീകരിക്കുന്ന ഏത് അച്ചടക്ക നടപടിക്കും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ പിന്തുണ. നടപടി കെ പി സി സി തീരുമാനിക്കുമെന്നും ഇത് മറികടന്ന് ഹൈക്കമാന്‍ഡ് ഒരു തീരുമാനവും എടുക്കില്ലെന്നും കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് താരിഖ് അന്‍വര്‍ പറഞ്ഞു.

കെ പി സി സിയുടെ നിര്‍ദേശം കെ വി തോമസ് ലംഘിച്ചു. സെമിനാറിനെക്കുറിച്ച് തന്നോട് കെ വി തോമസ് പറഞ്ഞിരുന്നു. എന്നാല്‍, കെ പി സി സിയുടെ നിര്‍ദേശം മറ്റൊന്നാണ്. ഇതാണ് ഹൈക്കമാന്‍ഡ് പരിഗണിക്കുന്നത്. കെ വി തോമസിനെതിരായ പടി നാളെ തീരുമാനമുണ്ടാകും. ഇതില്‍ കെ പി സി സി നിര്‍ദേശം പരിഗണിക്കുമെന്നും അന്‍വന്‍ കൂട്ടിച്ചേര്‍ത്തു.

Latest