National
രാഹുലിനെതിരെയുള്ള നടപടി: ചണ്ഡിഗഡില്‍ ട്രെയിന്‍ തടഞ്ഞ് പ്രതിഷേധം
നാളെ മുതല്‍ സംസ്ഥാന, ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കും
ന്യൂഡല്‍ഹി| കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയ നടപടിയില്‍ ചണ്ഡിഗഡില്‍ ട്രെയിന്‍ തടഞ്ഞ് പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. ന്യൂഡല്‍ഹി – ചണ്ഡിഗഡ് ശതാബ്ദി ട്രെയിനാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്.
രാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടിയില്‍ രാജ്യവ്യാപക പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് കോണ്‍ഗ്രസ്.
അന്യായമായാണ് രാഹുലിനെ അയോഗ്യനാക്കിയത്. ഇക്കാര്യം ജനത്തെ ബോധ്യപ്പെടുത്താന്‍ പ്രതിഷേധം ശക്തമാക്കുമെന്നും ഉന്നതതല യോഗത്തിനുശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. നാളെ മുതല്‍ സംസ്ഥാന, ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----