Connect with us

hijab controversy

കര്‍ണാടകയില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ വീണ്ടും നടപടി

ദക്ഷിണ കന്നഡയില്‍ ആറ് കോളജ് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

Published

|

Last Updated

മംഗളൂരു | കര്‍ണാകയില്‍ ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി തുടരുന്നു. ദക്ഷിണ കന്നഡയിലെ ഉപ്പിനങ്ങാടി ഫസ്റ്റ് ഗ്രേഡ് കോളജില്‍ ഹിജാബ് ധരിച്ചെത്തിയ ആറ് ബിരുദ വിദ്യാര്‍ഥിനികളെ സസ്‌പെന്‍ഡ് ചെയ്തു. വിദ്യാര്‍ഥികള്‍ ക്ലാസ് മുറിയില്‍ എത്തിയ ഉടന്‍ അധ്യാപകരെത്തി ഇവരെ പുറത്താക്കുകയായിരുന്നു. തുടര്‍ന്നാണ് വിദ്യാര്‍ഥിനികളെ ഒരാഴ്ചത്തേക്ക് മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്ത്.

നിയമം ലംഘിച്ച് മനഃപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കാന്‍ വിദ്യാര്‍ഥിനികള്‍ ശ്രമിച്ചെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. ക്ലാസ് മുറിയില്‍ നിന്ന് അധ്യാപകര്‍ പുറത്താക്കിയ വിദ്യാര്‍ത്ഥിനികള്‍ മറ്റ് വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം ചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിച്ചെന്നും മാനേജ്‌മെന്റ് ആരോപിച്ചു. അതേസമയം നിയമം ലംഘിച്ചിട്ടില്ലെന്നും നേരത്തെ ധരിച്ച ഡ്രസ് തന്നെയാണ് അണിഞ്ഞതെന്നും വിദ്യാര്‍ഥിനികള്‍ വിശദീകരിച്ചു.