waqf encroachment
വഖഫ് കൈയേറ്റത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആക്ഷൻ കൗൺസിൽ
വഖഫ് ആക്ഷൻ കൗൺസിൽ വിപുലീകരിച്ചു.
കോഴിക്കോട് | അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും അത് പ്രസിദ്ധപ്പെടുത്താനും സംസ്ഥാന വഖഫ് ബോർഡിനോട് വഖഫ് ആക്ഷൻ കൗൺസിൽ നേതൃയോഗം ആവശ്യപ്പെട്ടു. വഖഫ് കൈയേറ്റങ്ങളെക്കുറിച്ച് സംസ്ഥാന വഖഫ് ബോർഡിൻ്റെ മുമ്പിൽ നിലനിൽക്കുന്ന നൂറുക്കണക്കിൽ പരാതികളിൽ എത്രയും പെട്ടെന്ന് തീർപ്പുകൽപിക്കാനും വഖഫ് ബോർഡ് നടപടികൾ കൈക്കൊള്ളണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. വഖഫ് കൈയേറ്റങ്ങളെക്കുറിച്ച് സ്വന്തം നിലയിൽ വിശദമായ വസ്തുതാ അന്വേഷണം നടത്താനും വഖഫ് സംരക്ഷണവുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും ബോധവൽക്കരണ പരിപാടികൾ നടത്താനും യോഗം തീരുമാനിച്ചു.
അഡ്വ.പി ടി എ റഹീം എം എൽ എ അധ്യക്ഷത വഹിച്ചു. ഉമർ ഫൈസി മുക്കം, എ പി അബ്ദുൽ വഹാബ്, മോയിൻ ബാപ്പു, എൻ കെ.അബ്ദുൽ അസീസ്, ഉമർ ഏറാമല, സി പി നാസർകോയ തങ്ങൾ, ഒ പി ഐ കോയ, കെ കെ മുഹമ്മദ്, ടി ടി സുലൈമാൻ, രിയാസുദ്ദീൻ കെ പി, വി ഉമർ, എം എം നസ്റുദ്ദീൻ സംസാരിച്ചു.
വഖഫ് ആക്ഷൻ കൗൺസിൽ വിപുലീകരിച്ചു. ഭാരവാഹികളായി അഡ്വ.പി ടി എ റഹീം എം എൽ എ (ചെയർമാൻ), ഉമർ ഫൈസി മുക്കം, മുഹമ്മദലി സഖാഫി വള്ള്യാട്, കെ വി മോയിൻ ബാപ്പു (വൈസ് ചെയർമാൻ), പ്രൊഫ.എ പി അബ്ദുൽ വഹാബ് (ജന. കൺവീനർ), ഉമർ ഏറാമല, എൻ കെ അബ്ദുൽ അസീസ് (കൺവീനർ), പി മുഹമ്മദ് യൂസുഫ് പന്നൂർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. അഡ്വ.പി എം സഫറുല്ലയെ ലീഗൽ സെൽ കൺവീനറായും തിരഞ്ഞെടുത്തു.
---- facebook comment plugin here -----