Connect with us

cpim disciplinary action

തിരഞ്ഞെടുപ്പ് പരാജയത്തില്‍ കൊല്ലം സി പി എമ്മില്‍ നടപടി

കുണ്ടറ, കരുനാഗപ്പള്ളി എന്നീ മണ്ഡലങ്ങളിലെ പരാജയത്തിന്മേലാണ് നടപടി ഉണ്ടായിരിക്കുന്നത്.

Published

|

Last Updated

കൊല്ലം | കൊല്ലം ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വികളില്‍ സി പി ഐ എമ്മില്‍ നടപടി. ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ക്കെതിരെയാണ് നടപടി എടുത്തിട്ടുള്ളത്. പി ആര്‍ വസന്തന്‍, എന്‍ എസ് പ്രസന്നകുമാര്‍ എന്നിവരെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.

കുണ്ടറ, കരുനാഗപ്പള്ളി എന്നീ മണ്ഡലങ്ങളിലെ പരാജയത്തിന്മേലാണ് നടപടി ഉണ്ടായിരിക്കുന്നത്. കുണ്ടറയില്‍ സിറ്റിംഗ് മന്ത്രിയായിരുന്ന മേഴ്‌സിക്കുട്ടിയമ്മയെ പി സി വിഷ്ണുനാഥ് പരാജയപ്പെടുത്തിയിരുന്നു.

ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ ബി തുളസീധരക്കുറുപ്പ് അടക്കം അഞ്ച് നേതാക്കളെ പാര്‍ട്ടി താക്കീത് നല്‍കിയിട്ടുണ്ട്. കുണ്ടറയിലെ സ്ഥാനാര്‍ഥിയായിരുന്ന മേഴ്‌സിക്കുട്ടിയമ്മയുടെ ഭര്‍ത്താവാണ് ബി തുളസീധരക്കുറുപ്പ്.