Kerala
സ്‌കൂളില്‍ പോകേണ്ടെന്ന് ആഹ്വാനം ചെയ്ത യൂട്യൂബര്‍ക്ക് എതിരെ നടപടിക്ക് നിര്‍ദേശം
മാര്‍ച്ചില്‍ പരീക്ഷ തുടങ്ങുന്നതിനാല്‍ സ്‌കൂളില്‍ പോകേണ്ടതില്ല എന്നായിരുന്നു ആഹ്വാനം
![](https://assets.sirajlive.com/2024/05/police-897x538.jpg)
പത്തനംതിട്ട | സ്‌കൂളില്‍ പോകേണ്ടെന്ന് ആഹ്വാനം ചെയ്ത യൂട്യൂബര്‍ക്ക് എതിരെ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശ പ്രകാരം പരാതി നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ്.
മാര്‍ച്ചില്‍ പരീക്ഷ തുടങ്ങുന്നതിനാല്‍ സ്‌കൂളില്‍ പോകേണ്ടതില്ല എന്നായിരുന്നു ആഹ്വാനം.യൂട്യൂബര്‍ക്കെതിരെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറാണ് പരാതി നല്‍കിയത്. എഡ്യൂപോര്‍ട്ട് എന്ന യുട്യൂബ് ചാനലിലൂടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പരിഹസിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന വിഡിയോ കുട്ടികള്‍ക്കിടയില്‍ പ്രചരിക്കുന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇനി കുറഞ്ഞ പ്രവൃത്തിദിനങ്ങള്‍ മാത്രമേ ഉള്ളൂ എന്നും സ്‌കൂളില്‍ പോകേണ്ടതില്ല എന്നുമായിരുന്നു യൂട്യൂബറുടെ വാക്കുകള്‍. വിഡിയോ വന്‍ തോതില്‍ പ്രചരിച്ചതോടെയാണ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നാണ് നിയമനടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്. രണ്ടാഴ്ച മുമ്പാണ് ഇത്തരത്തില്‍ ഒരു വിഡിയോ ‘എഡ്യൂപോര്‍ട്ട്’ യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്നത്.