Connect with us

stop drugs

ലഹരിക്കെതിരെ മദ്റസകൾ മുഖേന കർമപദ്ധതി

സുന്നി ബാലസംഘം മദ്റസ യൂനിറ്റുകളിലൂടെ "മയക്കമില്ലാത്ത കുസുമങ്ങൾ' എന്ന ശീർഷകത്തിൽ ഡിസംബർ മാസത്തിൽ ക്യാമ്പയിൻ സംഘടിപ്പിക്കും.

Published

|

Last Updated

കോഴിക്കോട് | നാടും കുടുംബങ്ങളും നേരിടുന്ന വലിയ പ്രശ്നമായ വിദ്യാർഥികളിലെ ലഹരി ഉപയോഗത്തിനെതിരെ സുന്നി ബാലസംഘം മദ്റസ യൂനിറ്റുകളിലൂടെ “മയക്കമില്ലാത്ത കുസുമങ്ങൾ’ എന്ന ശീർഷകത്തിൽ ഡിസംബർ മാസത്തിൽ ക്യാമ്പയിൻ സംഘടിപ്പിക്കും. ബോധവത്കരണം, കൊളാഷ്, ഡോക്യുമെന്ററി പ്രദർശനങ്ങൾ, പഠനക്യാമ്പ്, റാലികൾ തുടങ്ങിയവയാണ് ക്യാമ്പയിൻ പദ്ധതികൾ.

എസ് ജെ എം കൺവെൻഷൻ ഹാളിൽ നടന്ന സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കമ്മിറ്റി ക്യാമ്പയിൻ പദ്ധതികൾക്ക് അംഗീകാരം നൽകി. കേരള മുസ്ലിം ജമാഅത്തിന്റെ നിർദേശാനുസരണം മുഅല്ലിംകൾക്കായി സംഘടിപ്പിച്ച മേഖലാതല ജാഗ്രതാ സമ്മേളനങ്ങൾ വിലയിരുത്തി വിജയിപ്പിച്ചവർക്ക് നന്ദി രേഖപ്പെടുത്തി. സിറാജ് പ്രചാരണ കാമ്പയിൻ വിജയിപ്പിച്ചതിൽ സഹകരിച്ച മുഅല്ലിംകളെ അഭിനന്ദിച്ചു. ഈ മാസം 15- 30 കാലയളവിൽ നടക്കുന്ന സുന്നത്ത് മാസിക, കുസുമം ബാല പ്രസിദ്ധീകരണം സംയുക്ത ക്യാമ്പയിൻ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തു. എസ് ജെ എം വാർഷിക കൗൺസിൽ ഈ മാസം 29ന് സമസ്ത സെന്ററിൽ ചേരും.

പ്രസിഡന്റ് സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിച്ചു. സുന്നി വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി പ്രൊഫ. എ കെ അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. അബൂ ഹനീഫൽ ഫൈസി സ്വാഗതം പറഞ്ഞു. കുഞ്ഞുകുളം സുലൈമാൻ സഖാഫി റിപോർട്ട് അവതരിപ്പിച്ചു. കെ കെ അഹമ്മദ് കുട്ടി മുസ്ലിയാർ. വി പി എം ഫൈസി വില്യാപ്പള്ളി, കെ പി എച്ച് തങ്ങൾ, കെ ഉമർ മദനി, വി വി അബൂബക്കർ സഖാഫി, സി എം യൂസുഫ് സഖാഫി ചർച്ചകൾക്ക് നേതൃത്വം നൽകി. വിവിധ സംസ്ഥാനങ്ങളെയും ജില്ലകളെയും പ്രതിനിധീകരിച്ച് ഇബ്റാഹീം സഖാഫി (ഈസ്റ്റ് കന്നഡ), അബ്ദുർറഹ്മാൻ മദനി (വെസ്റ്റ് കന്നഡ), സി കെ എം പാടന്തറ (നീലഗിരി), ഇൽയാസ് മൗലവി (കാസർകോട്), ശാഫി ലത്വീഫി (കണ്ണൂർ), അബ്ദുസ്സലാം മുസ്ലിയാർ (വയനാട്), നാസർ സഖാഫി (കോഴിക്കോട്), മുഹമ്മദലി മുസ്ലിയാർ (മലപ്പുറം വെസ്റ്റ്), കുഞ്ഞീതു മുസ്ലിയാർ (മലപ്പുറം ഈസ്റ്റ്), മുബാറക് സഖാഫി (പാലക്കാട്), അശ്റഫ് സഖാഫി (എറണാകുളം) നൗഷാദ് മന്നാനി (കൊല്ലം), സാബിർ സൈനി (തിരുവനന്തപുരം), ബശീർ അൽ ഹസനി (ആലപ്പുഴ), ജി എം കെ തങ്ങൾ (തൃശൂർ) സംസാരിച്ചു. ബശീർ മുസ്ലിയാർ ചെറൂപ്പ നന്ദി പറഞ്ഞു.