Connect with us

Kerala

സജി ചെറിയാന്റെ പ്രസംഗം എഫ് ബിയില്‍ നിന്നും വീണ്ടെടുക്കാന്‍ നടപടി വേണം: അഭിലാഷ് വെട്ടിക്കാടന്‍

സി പി എം മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയുടെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജില്‍ നിന്നും നീക്കം ചെയ്യപ്പെട്ട സജി ചെറിയാന്‍ എം എല്‍ എയുടെ വിവാദ പ്രസംഗം വീണ്ടെടുക്കാന്‍ നടപടി ആവശ്യപ്പെട്ട് കോടതിയെ ഉള്‍പ്പെടെ സമീപിക്കും.

Published

|

Last Updated

തിരുവല്ല | സി പി എം മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയുടെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജില്‍ നിന്നും നീക്കം ചെയ്യപ്പെട്ട സജി ചെറിയാന്‍ എം എല്‍ എയുടെ വിവാദ പ്രസംഗം വീണ്ടെടുക്കാന്‍ നടപടി ആവശ്യപ്പെട്ട് കോടതിയെ ഉള്‍പ്പെടെ സമീപിക്കുമെന്ന് പരാതിക്കാരനും യൂത്ത് കോണ്‍ഗ്രസ് തിരുവല്ല നിയോജക മണ്ഡലം പ്രസിഡന്റുമായ അഭിലാഷ് വെട്ടിക്കാടന്‍. സജി ചെറിയാനെതിരെ നല്‍കിയ പരാതിയില്‍ ചൊവ്വാഴ്ച വൈകിട്ട് നാലോടെ തിരുവല്ല ഡി വൈ എസ് പി ഓഫീസിലെത്തി മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സജി ചെറിയാനെതിരെ ഉചിതമായ നടപടി ഉണ്ടാകാത്ത പക്ഷം സംഭവത്തിലെ പ്രധാന തെളിവായ വീഡിയോ വീണ്ടെടുക്കാന്‍ ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കോടതിയെ സമീപിക്കും. ഡി വൈ എസ് പി. ടി രാജപ്പന്‍ മുമ്പാകെയാണ് അഭിലാഷ് പരാതി നല്‍കിയിരുന്നത്. പരാതിയുടെ പകര്‍പ്പ് എസ് പിക്കും ഡി ജി പിക്കും ഇ മെയിലായും നല്‍കിയിരുന്നു.

തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ പരാതി നല്‍കിയിരുന്ന കൊച്ചി സ്വദേശി ബൈജു നോയല്‍ തിങ്കളാഴ്ച ഡി വൈ എസ് പി മുമ്പാകെ മൊഴി നല്‍കിയിരുന്നു. ബൈജുവും അഭിലാഷും ഉള്‍പ്പടെ ഒമ്പത് പേരാണ് വിവാദ പ്രസംഗത്തിനെതിരെ പരാതി നല്‍കിയിരുന്നത്. മറ്റുള്ളവരുടെ മൊഴികള്‍ വരും ദിവസങ്ങളില്‍ രേഖപ്പെടുത്തുമെന്ന് ഡി വൈ എസ് പി പറഞ്ഞു.

 

---- facebook comment plugin here -----

Latest