Connect with us

Kerala

പാര്‍ട്ടി ഓഫീസുകള്‍ക്കെതിരായ നടപടി നീക്കം: പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി സി പി എം

ഈമാസം അഞ്ച്, ആറ്, ഏഴ് തീയതികളില്‍ ജില്ലയിലെ 164 കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.

Published

|

Last Updated

ഇടുക്കി | ഇടുക്കിയില്‍ നിര്‍മാണത്തിലുള്ള പാര്‍ട്ടി ഓഫീസുകള്‍ക്കെതിരായ നടപടി നീക്കങ്ങളില്‍ പ്രതിഷേധിക്കാനൊരുങ്ങി സി പി എം. ഈമാസം അഞ്ച്, ആറ്, ഏഴ് തീയതികളില്‍ ജില്ലയിലെ 164 കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.

സി പി എം ഓഫീസുകളെ കോടതി വ്യവഹാരങ്ങളില്‍ തളച്ചിടാന്‍ ശ്രമം നടക്കുകയാണെന്ന് സി പി എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ആരോപിച്ചു.

പരിസ്ഥിതി സംഘടനകളും അഭിഭാഷക ലോബിയും യു ഡി എഫും ഇക്കാര്യത്തില്‍ കൈകോര്‍ത്തിരിക്കുകയാണ്. ഭൂവിഷയങ്ങള്‍ സങ്കീര്‍ണമാക്കുന്നത് ഈ കൂട്ടുകെട്ടാണെന്നും സി പി എം ജില്ലാ സെക്രട്ടറി പ്രതികരിച്ചു.

Latest