Kerala
മലയാളി അധ്യാപികയെ ഒറ്റപ്പെട്ട സ്ഥലത്ത് ഇറക്കിവിട്ട തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കണ്ടക്ടര്‍ക്കെതിരെ നടപടി
എന്നാല്‍ അച്ചടക്ക നടപടി എന്താണെന്നും കണ്ടക്ടറുടെ പേര് എന്താണെന്നും അധികൃതര്‍ വെളിപ്പെടുത്തിയില്ലെന്ന് സ്വാതിഷ പറഞ്ഞു.
കോഴിക്കോട് | മലയാളി അധ്യാപികയെ രാത്രി ഒറ്റപ്പെട്ട സ്ഥലത്ത് ഇറക്കിവിട്ട തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് കണ്ടക്ടര്‍ക്കെതിരെ അച്ചടക്ക നടപടി. അധ്യാപികയായ കോഴിക്കോട് സ്വദേശി സ്വാതിഷയുടെ നടപടിയില്‍ അച്ചടക്ക നടപടി സ്വീകരിച്ചതായി എസ് ഇ ടി സി അധികൃതര്‍ പരാതിക്കാരിയെ അറിയിച്ചു.
എന്നാല്‍ അച്ചടക്ക നടപടി എന്താണെന്നും കണ്ടക്ടറുടെ പേര് എന്താണെന്നും അധികൃതര്‍ വെളിപ്പെടുത്തിയില്ലെന്ന് സ്വാതിഷ പറഞ്ഞു. ഇന്ന് വൈകുന്നേരം അധികൃതര്‍ സ്വാതിഷയെ വിളിച്ച് ഖേദം അറിയിക്കുകയും നടപടി സ്വീകരിച്ചെന്ന് അറിയിക്കുകയുമായിരുന്നു. കണ്ടക്ടറുടെ ഭാഗത്ത് നിന്നുണ്ടായ പിഴവിന് ക്ഷമ ചോദിക്കുന്നതായി സ്വാതിഷയോട് എസ് ഇ ടി സി അധികൃതര്‍ പറഞ്ഞു.
കണ്ടക്ടറുടെ പേരും സ്വീകരിച്ച നടപടിയും അധികൃതര്‍ വെളിപ്പെടുത്താന്‍ തായാറായില്ലെന്ന് സ്വാതിഷ പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. ബെംഗളൂരുവില്‍ നിന്ന് ശ്രീപെരുമ്പത്തൂരിലേക്കുള്ള യാത്രക്കിടെയാണ് സ്വാതിഷയെ കണ്ടക്ടര്‍ ഇറക്കിവിട്ടത്. ശ്രീപെരുമ്പത്തൂരിലെ സ്വകാര്യ കോളജില്‍ അധ്യാപികയാണ് സ്വാതിഷ. രാത്രി ആയതിനാല്‍ താമസിക്കുന്ന സ്ഥലത്തിന് സമീപം നിര്‍ത്തി തരണമെന്ന് അഭ്യര്‍ഥിച്ചപ്പോഴാണ് സുരക്ഷിതമല്ലാത്ത സ്ഥലത്ത് ഇറക്കിവിട്ടതെന്ന് സ്വാതിഷ പറയുന്നു.