Connect with us

Kerala

കാറിന്റെ ഡോറില്‍ ഇരുന്ന് അപകടകരമായി യാത്ര; രണ്ട് പേര്‍ക്കെതിരെ നടപടി

ദൃശ്യങ്ങള്‍ പത്തനംതിട്ട മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് കൈമാറുകയായിരുന്നു

Published

|

Last Updated

തിരുവല്ല | കാറിന്റെ ഡോറില്‍ ഇരുന്ന് അപകടകരമാം വിധം യാത്ര ചെയ്ത രണ്ട് പേര്‍ക്കെതിരെ നടപടി. രാവിലെ തിരുവല്ല വള്ളംകുളം ഭാഗത്ത് ഓടുന്ന കാറിന്റെ വലത് വശത്തെ പിറക് ഡോറില്‍ പുറത്തേക്ക് ഇരുന്ന് യാത്ര ചെയ്ത യുവാവും വാഹനം ഓടിച്ച കൂട്ടുകാരനുമാണ് പിടിയിലായത്.

ബെംഗളൂരുവില്‍ രണ്ടാം വര്‍ഷ ബി ബി എ വിദ്യാര്‍ഥി പത്തനംതിട്ട കുമ്പഴ മടുക്കാമൂട്ടില്‍ ജോഹന്‍ മാത്യു(20), വാഹനം ഓടിച്ച തിരുവല്ല മഞ്ഞാടി കുന്നത്ത് പറമ്പില്‍ വീട്ടില്‍ ജോഹന്‍ മാത്യു കെ (19) എന്നിവര്‍ക്കെതിരെയാണ് നടപടി.

ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ പത്തനംതിട്ട മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് കൈമാറുകയായിരുന്നു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍മാരായ ബിനു എന്‍ കുഞ്ഞുമോന്‍, അനീഷ്, അസ്സി.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍ സ്വാതി ദേവ്, ഡ്രൈവര്‍ സാബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. അപകടകരമായി വാഹനം ഓടിച്ചതിന് കേസെടുക്കുകയും ഡ്രൈവറെയും ഡോറില്‍ ഇരുന്ന് യാത്ര ചെയ്ത ആളെയും മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശീലന കേന്ദ്രത്തില്‍ തിരുത്തല്‍ പരിശീലനത്തിനായി അയക്കാനും രണ്ട് പേരുടെയും ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും നടപടി ആയി.

 

---- facebook comment plugin here -----

Latest