Connect with us

Kerala

സ്‌കൂളില്‍ വാഹനവുമായി അഭ്യാസപ്രകടനം നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി

സെന്റ് ഓഫ് പരിപാടിക്കിടെ സ്‌കൂളില്‍ അനുവാദമില്ലാതെയാണ് വിദ്യാര്‍ഥികള്‍ വാഹനം കയറ്റിയത്.

Published

|

Last Updated

മലപ്പുറം | സെന്റ് ഓഫ് പരിപാടിക്ക് സ്‌കൂളില്‍ വാഹനവുമായി അഭ്യാസപ്രകടനം നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി. തിരുന്നാവായ നവാമുകുന്ദ ഹയര്‍സെക്കന്ററി സ്‌കൂള്‍ കോമ്പൗണ്ടിലാണ് സംഭവം.തുടര്‍ന്ന് അഞ്ച് വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു.

സെന്റ് ഓഫ് പരിപാടിക്കിടെ സ്‌കൂളില്‍ അനുവാദമില്ലാതെയാണ് വിദ്യാര്‍ഥികള്‍ വാഹനം കയറ്റി അഭ്യാസപ്രകടനം നടത്തിയത്. തുടര്‍ന്ന് എംവിഡി വാഹനങ്ങള്‍ പിടിച്ചെടുക്കുകയും 38,000 രൂപ പിഴ ചുമത്തുകയും ചെയ്തു. അഭ്യാസപ്രകടനങ്ങള്‍ നടത്തി വാഹനം ഓടിച്ചവരുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികളും അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.

 

 

---- facebook comment plugin here -----

Latest