Thrikkakara by-election
തൃക്കാക്കരയില്‍ ഇടതിനൊപ്പമെന്ന് പ്രഖ്യാപിച്ചാല്‍ കെ വി തോമസിനെതിരെ നടപടി: കെ സുധാകരന്‍
തോമസിനെക്കുറിച്ച് സംസാരിക്കാന്‍ പോലും താത്പര്യമില്ല

കൊച്ചി | കെ വി തോമസ് സാങ്കേതികമായി പാര്‍ട്ടിക്കകത്തല്ലെന്നും പാര്‍ട്ടിയുമായി ബന്ധമില്ലാത്തയാള്‍ എവിടെ പോയാലും പ്രശ്‌നമില്ലെന്നും കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ടി വന്നാല്‍ പുറത്താക്കും. തൃക്കാക്കരയില്‍ ഇടതുപക്ഷത്തെ പിന്തുണക്കുമെന്ന് പരസ്യമായി പറഞ്ഞാല്‍ നടപടി ഉറപ്പാണെന്നും സുധാകരന്‍ പറഞ്ഞു.
കെ വി തോമസിനോട് സംസാരിക്കാന്‍ പോലും താത്പര്യമില്ല. അത് കഴിഞ്ഞ കഥയാണ്. അദ്ദേഹത്തെ നന്നാക്കാനോ, നാറ്റിക്കാനോ ഞങ്ങലില്ല. അദ്ദേഹം ഇടതുമുന്നണിയിലേക്ക് പോകുകയോ, പോകാതിരിക്കുകയോ ചെയ്യട്ടെ, അതുകൊണ്ട് കോണ്‍ഗ്രസിന് എന്തു പ്രശ്നമാണുള്ളത്. തൃക്കാക്കര നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പില്‍ കെ വി തോമസിന് ഒരു പ്രസക്തിയുമില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----