Connect with us

Kerala

വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കെവി തോമസ് പങ്കെടുത്താല്‍ നടപടിയുണ്ടാകും: കെ സുധാകരന്‍

അച്ചടക്കം എല്ലാവര്‍ക്കും ബാധകമാണ്. വിലക്ക് ലംഘിച്ചാല്‍ കെവി തോമസിനെതിരെ നടപടി വേണമെന്ന് എഐസിസിയോട് ആവശ്യപ്പെടും.

Published

|

Last Updated

കൊച്ചി| എഐസിസി വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കെവി തോമസ് പങ്കെടുത്താല്‍ നടപടിയുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അച്ചടക്കം എല്ലാവര്‍ക്കും ബാധകമാണ്. വിലക്ക് ലംഘിച്ചാല്‍ കെവി തോമസിനെതിരെ നടപടി വേണമെന്ന് എഐസിസിയോട് ആവശ്യപ്പെടുമെന്നും സുധാകരന്‍ പറഞ്ഞു.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ കെ വി തോമസ് ഒരിക്കലും പോകാന്‍ പാടില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. അങ്ങനെ ചെയ്താല്‍ കോണ്‍ഗ്രസിന് നഷ്ടമാണ്. അദ്ദേഹം പറഞ്ഞത് തിരുത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു. ആരായാലും പാര്‍ട്ടിക്ക് വിധേയനാകണം. കെവി തോമസിന് അഹിതമായതൊന്നും കോണ്‍ഗ്രസ് ചെയ്തിട്ടില്ല. സാമൂഹ്യമാധ്യമങ്ങളിലൂടെ അദ്ദേഹത്തെ അധിക്ഷേപിച്ച കോണ്‍ഗ്രസുകാര്‍ക്കെതിരെ നടപടി എടുക്കാന്‍ നേരത്തെ തീരുമാനിച്ചതാണ്. ഇക്കാര്യം കെവി തോമസിനോട് പറഞ്ഞിരുന്നുവെന്നും സുധാകരന്‍ പ്രതികരിച്ചു.

വിലക്കുകള്‍ തള്ളി സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള ദേശീയ സെമിനാറില്‍ പങ്കെടുക്കുമെന്നാണ് ഇന്ന് കെ വി തോമസ് വ്യക്തമാക്കിയത്. രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ സമയത്ത് രാഷ്ട്രീയ ഭിന്നതകള്‍ മാറ്റിവച്ച് ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും സിപിഎം തന്നെ ക്ഷണിച്ചത് അവരുടെ പാര്‍ട്ടിയില്‍ ചേരാനല്ലെന്നും എം കെ സ്റ്റാലിനൊപ്പം സെമിനാറില്‍ പങ്കെടുക്കാനാണെന്നുമായിരുന്നു കെ. വി തോമസ് വിശദീകരിച്ചത്.

 

 

Latest