Connect with us

Malappuram

ആക്ഷന്‍24; സോണ്‍ ക്യാമ്പുകള്‍ക്ക് തുടക്കമായി

ജൂണ്‍ മുപ്പതിനകം ജില്ലയിലെ 23 കേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍ നടക്കും

Published

|

Last Updated

മലപ്പുറം | സമസ്ത സെന്റിനറിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വ്യാപകമായി നടത്തുന്ന സോണ്‍ ക്യാമ്പുകള്‍ക്ക്(ആക്ഷന്‍ 24 ) ജില്ലയില്‍ തുടക്കമായി. മഞ്ചേരി ഈസ്റ്റ് സോണ്‍ ആക്ഷന്‍ 24 എലമ്പ്ര മജ്മഇല്‍ സമാപിച്ചു.

ജൂണ്‍ മുപ്പതിനകം ജില്ലയിലെ 23 കേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍ നടക്കും. ആത്മീയം,പ്രസ്ഥാനം,സംഘാടനം എന്നീ വിഷയങ്ങളില്‍ പഠനങ്ങളും സ്വയം പര്യാപ്ത സമൂഹം എന്ന ശീര്‍ഷകത്തില്‍ ചര്‍ച്ചയും നടക്കും. സംസഥാന ജില്ല നേതാക്കള്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

സമസ്ത സെന്റിനറിയുടെ ഭാഗമായി 2025 ല്‍ പ്രാദേശിക തലങ്ങളില്‍ നടപ്പിലാക്കേണ്ട കര്‍മ്മ പദ്ധതികള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ ക്യാമ്പില്‍ ചര്‍ച്ച ചെയ്യും.ഈ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് സംസ്ഥാന തലത്തില്‍ പദ്ധതികള്‍ക്ക രൂപം നല്‍കുക.

സോണ്‍ പ്രസിഡന്റ് അസീസ് സഖാഫി എലമ്പ്രയുടെ അധ്യക്ഷതയില്‍ സമസ്ത മേഖല സെക്രട്ടറി ബഷീര്‍ സഖാഫി കാരക്കുന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.ജില്ലാ സെക്രട്ടറി മുഹമ്മദ് മാസ്റ്റര്‍ പറവൂര്‍, നജീബ് അഹ്‌സനി വീമ്പൂര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
മുഹമ്മദലി സഖാഫി കിടങ്ങയം, സിദ്ധീഖ് ചിറ്റത്തുപാറ സംസാരിച്ചു. സൈനുദ്ധീന്‍ സഖാഫി സ്വാഗതവും അബൂബക്കര്‍ സഖാഫി നന്ദിയും പറഞ്ഞു.

 

Latest