Connect with us

International

ഗസ്സയിലെ ജനതയോട് കാണിക്കുന്ന പ്രവര്‍ത്തികള്‍ ഇസ്‌റാഈലിന് തന്നെ തിരിച്ചടിയാകും: ബരാക് ഒബാമ

ഇത്തരം നടപടികള്‍ ഫലസ്തീനിലെ ജനങ്ങളുടെ വിരോധം വരും തലമുറകളിലും ശക്തമായിത്തന്നെ നിലനിര്‍ത്തുന്നതിന് ഇടയാക്കുമെന്ന് ഒബാമ ചൂണ്ടിക്കാട്ടി

Published

|

Last Updated

വാഷിങ്ടന്‍ |  ഹമാസുമായുള്ള യുദ്ധത്തില്‍ ഇസ്‌റാഈലിന് മുന്നറിയിപ്പുമായി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. സംഘര്‍ഷത്തില്‍ ഒറ്റപ്പെട്ടു പോയ ഗസ്സയിലെ ജനങ്ങള്‍ക്ക് ശുദ്ധജലവും ഭക്ഷണവും നിഷേധിക്കുന്നതു പോലുള്ള നടപടികള്‍ ഇസ്‌റാഈലിന് തന്നെ തിരിച്ചടിയാകുമെന്ന് ഒബാമ പറഞ്ഞു. ഇത്തരം നടപടികള്‍ ഫലസ്തീനിലെ ജനങ്ങളുടെ വിരോധം വരും തലമുറകളിലും ശക്തമായിത്തന്നെ നിലനിര്‍ത്തുന്നതിന് ഇടയാക്കുമെന്ന് ഒബാമ ചൂണ്ടിക്കാട്ടി. മാത്രമല്ല, ചില രാജ്യങ്ങളില്‍ നിന്നും ഇസ്‌റാഈലിന് ലഭിക്കുന്ന പിന്തുണ ഇടിയാനും ഇതു കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.

യുദ്ധമുഖത്ത് നഷ്ടമാകുന്ന മനുഷ്യജീവനുകള്‍ അവഗണിക്കുന്ന ഇസ്രയേലിന്റെ ഏതു യുദ്ധതന്ത്രവും ആത്യന്തികമായി അവര്‍ക്കുതന്നെ വിനയാകും. യുദ്ധമുഖത്ത് തീര്‍ത്തും ഒറ്റപ്പെട്ടു കിടക്കുന്ന ഗസ്സ ജനതയ്ക്ക് ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവ നിഷേധിക്കുന്ന ഇസ്‌റാഈല്‍ ഭരണകൂടത്തിന്റെ തീരുമാനം അവര്‍ അനുഭവിക്കുന്ന പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കും. മ ഈ മേഖലയില്‍ സമാധാനവും സ്ഥിരതയും തിരികെ കൊണ്ടുവരാനുള്ള ദീര്‍ഘകാല ശ്രമങ്ങള്‍ വഴിതെറ്റാനും ഈ നടപടികള്‍ ഇടയാക്കും-ഒബാമ വ്യക്തമാക്കി

Latest