Connect with us

Saudi Arabia

സഊദിയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും

സെന്‍ട്രല്‍ ബേങ്കിന്റെ നേതൃത്വത്തിലുള്ള ബേങ്കിംഗ് മേഖല കെട്ടിട നിര്‍മാണ മേഖലക്കും ഗുണഭോക്താക്കള്‍ക്കും സാമ്പത്തിക ചെലവ് കുറയ്ക്കുന്ന നൂതന സംവിധാനങ്ങളാണ് നല്‍കിവരുന്നത്.

Published

|

Last Updated

റിയാദ് | സഊദിയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് മുന്‍സിപ്പല്‍, ഗ്രാമകാര്യ, പാര്‍പ്പിട വകുപ്പ് മന്ത്രി മാജിദ് ബിന്‍ അബ്ദുല്ല അല്‍ ഹൊഗെയ്ല്‍ പറഞ്ഞു.

‘യാഥാര്‍ഥ്യത്തെ ശാക്തീകരിക്കുന്നതില്‍ എമിറേറ്റുകളുടെയും ഗവര്‍ണറേറ്റുകളുടെയും മന്ത്രാലയങ്ങളുടെയും പങ്ക്’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന രണ്ടാമത് ഫ്യൂച്ചര്‍ റിയല്‍ എസ്റ്റേറ്റ് ഫോറത്തില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ് സംവിധാനം റിയല്‍ എസ്റ്റേറ്റ് മേഖലക്ക് വലിയ പിന്തുണയാണ് നല്‍കുന്നത്. നിലവില്‍ സെന്‍ട്രല്‍ ബേങ്കിന്റെ നേതൃത്വത്തിലുള്ള ബേങ്കിംഗ് മേഖല കെട്ടിട നിര്‍മാണ മേഖലക്കും ഗുണഭോക്താക്കള്‍ക്കും സാമ്പത്തിക ചെലവ് കുറയ്ക്കുന്ന നൂതന സംവിധാനങ്ങളാണ് നല്‍കിവരുന്നത്. പൊതു-സ്വകാര്യ മേഖലകളെ പ്രതിനിധീകരിച്ച് 30ലധികം രാജ്യങ്ങളില്‍ നിന്നുള്ള സാമ്പത്തിക വിദഗ്ധര്‍, നിക്ഷേപകര്‍, തുടങ്ങിയവരാണ് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഫ്യൂച്ചര്‍ ഫോറത്തിന്റെ രണ്ടാം പതിപ്പില്‍ പങ്കെടുക്കുന്നത്.

 

Latest