National
നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് ആശുപത്രി വിട്ടു
വിജയകാന്ത് പൂര്‍ണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ട് വീട്ടില്‍ തിരിച്ചെത്തിയ കാര്യം സന്തോഷത്തോടെ അറിയിക്കുന്നുവെന്നാണ് ഡിഎംഡികെ പത്ര കുറിപ്പില്‍ വ്യക്തമാക്കിയത്.
ചെന്നൈ| ചലച്ചിത്ര നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് ആശുപത്രി വിട്ടു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആഴ്ചകളായി ചികില്‍സയിലായിരുന്നു വിജയകാന്ത്. അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ഡിഎംഡികെ പുറത്തിറക്കിയ പത്ര കുറിപ്പില്‍ പറയുന്നു.
തിങ്കളാഴ്ച രാവിലെ വിജയകാന്ത് പൂര്‍ണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ട് വീട്ടില്‍ തിരിച്ചെത്തിയ കാര്യം സന്തോഷത്തോടെ അറിയിക്കുന്നുവെന്നാണ് ഡിഎംഡികെ പത്ര കുറിപ്പില്‍ വ്യക്തമാക്കിയത്. നവംബര്‍ ഇരുപതിനാണ് വിജയകാന്ത് ആശുപത്രിയില്‍ ചികിത്സയില്‍ ആണെന്ന വിവരം പുറത്തുവരുന്നത്.
ഡിഎംഡികെയുടെ സ്ഥാപകനായ വിജയകാന്ത്, 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പാര്‍ട്ടിക്ക് ഒരു സീറ്റേ നേടാനായുള്ളൂ. 2011ല്‍ ഡിഎംകെയുമായി സഖ്യം ചേര്‍ന്നാണ് താരം തെരഞ്ഞെടുപ്പിനെ നേരിട്ടത്. വിജയകാന്ത് പിന്നീട് പ്രതിപക്ഷനേതാവാകുകയും ചെയ്തിരുന്നു.