Connect with us

Kerala

മുന്‍ ഭാര്യയുടെ പരാതിയില്‍ അറസ്റ്റിലായ നടന്‍ ബാലക്ക് ഉപാധികളോടെ ജാമ്യം

സമൂഹമാധ്യമങ്ങളിലൂടെ ഭാര്യയേയും കുടുംബത്തേയും അപകീര്‍ത്തിപ്പെടുത്തരുത് എന്നതടക്കമുള്ള ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്

Published

|

Last Updated

കൊച്ചി |  മുന്‍ ഭാര്യ നല്‍കിയ പരാതിയില്‍ അറസ്റ്റിലായ നടന്‍ ബാലക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.സമൂഹമാധ്യമങ്ങളിലൂടെ ഭാര്യയേയും കുടുംബത്തേയും അപകീര്‍ത്തിപ്പെടുത്തരുത് എന്നതടക്കമുള്ള ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന മുന്‍ ഭാര്യയുടെ പരാതിയില്‍ കടവന്ത്ര പോലീസാണ് നടനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.

മകളുമായി ബന്ധപ്പെട്ട് അടക്കം ബാല നടത്തിയ പരാമര്‍ശങ്ങള്‍ അറസ്റ്റിന് കാരണമായി. ബാല നീതി നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ബാലയുടെ മാനേജര്‍ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണന്‍ എന്നിവരും കേസില്‍ പ്രതികളാണ്. ഇരുവരുടെയും മകള്‍ സമൂഹമാധ്യമത്തില്‍ പങ്കിട്ട വീഡിയോ ആണ് തര്‍ക്കങ്ങള്‍ക്ക് ഇടയാക്കിയത്. ബാലയെ കാണാനോ സംസാരിക്കാനോ താല്പര്യമില്ലെന്നായിരുന്നുമകള്‍ പറഞ്ഞത്. തന്റെ അമ്മയെ ഉപദ്രവിച്ചിരുന്നുവെന്നും മകള്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ബാലയും പ്രതികരണങ്ങള്‍ പങ്കുവെച്ചു. തുടര്‍ന്ന് ബാലക്കെതിരെ മുന്‍ഭാര്യയും രംഗത്തെത്തി. ഈ പ്രശ്‌നങ്ങളാണ് ബാലയുടെ അറസ്റ്റിലേക്ക് നയിച്ചത്.

---- facebook comment plugin here -----

Latest