Connect with us

actor joju george

ഹെലികോപ്റ്ററില്‍ നിന്ന് ചാടുന്ന രംഗം ഷൂട്ട് ചെയ്യുന്നതിനിടെ നടന്‍ ജോജു ജോര്‍ജിന് പരിക്ക്

മണിരത്‌നം സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫ്’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്.

Published

|

Last Updated

ചെന്നൈ | തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനിടെ നടന്‍ ജോജു ജോര്‍ജിന് പരിക്ക്. ഹെലികോപ്റ്ററില്‍ നിന്ന് ചാടുന്ന രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് നടന്റെ കാല്‍പാദത്തിന്റെ എല്ല് പൊട്ടിയത്.

മണിരത്‌നം സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫ്’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. കമല്‍ ഹാസനും നാസറിനും ഒപ്പമുള്ള രംഗം ഷൂട്ട് ചെയ്യുന്നതിന് ഇടയില്‍ ജോജുവിന്റെ കാലിന് പരിക്കേല്‍ക്കുകയായിരുന്നു. ഇന്നലെ രാത്രി ജോജു കൊച്ചിയില്‍ തിരിച്ചെത്തി. ഡോക്ടര്‍മാര്‍ ഏതാനും ദിവസത്തെ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

 

 

 

 

 

Latest