Connect with us

ACTOR JOY MATHEW

ഡി വൈ എഫ് ഐയെ നവ നാസികള്‍ എന്നു വിശേഷിപ്പിച്ച് നടന്‍ ജോയ് മാത്യു

ഒരു കൈയ്യില്‍ പൊതിച്ചോറും മറുകൈയ്യില്‍ കഠാരയുമായി നടക്കുന്ന സൈബര്‍ കൃമികള്‍ എന്നും പരാമര്‍ശം

Published

|

Last Updated

കോഴിക്കോട് | ഡി വൈ എഫ് ഐയെ നവ നാസികള്‍ എന്നു വിശേഷിപ്പിച്ച് നടന്‍ ജോയ് മാത്യു. വാഹനാപകടത്തില്‍ പരിക്കേറ്റപ്പോള്‍ നടത്തിയ സൈബര്‍ ആക്രമണത്തിനുള്ള മറുപടിയിലാണ് ഈ പരാമര്‍ശം. ഒരു കൈയ്യില്‍ പൊതിച്ചോറും മറുകൈയ്യില്‍ കഠാരയുമായി നടക്കുന്ന സൈബര്‍ കൃമികള്‍ എന്നും അദ്ദേഹം കുറിക്കുന്നു.

‘പൊതിച്ചോറും സൈബര്‍ കഠാരയും’ എന്ന തലക്കെട്ടിലുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. വെറുപ്പിന്റെ രാഷ്ട്രീയം മനസ്സില്‍ കൊണ്ടുനടക്കുന്ന സൈബര്‍ കൃമികള്‍ക്ക് മറ്റുള്ളവരുടെ വീഴ്ചയും മരണവും ആഘോഷമാണെന്നും അദ്ദേഹം പറയുന്നു.
നവനാസികളുടെ മനോനിലയിലേക്ക് അധപ്പതിച്ച ഇവറ്റകളുടെ തള്ളല്‍ അവരുടെ നേതാക്കളെപ്പോലും നാണിപ്പിക്കും.

അപകടസ്ഥലത്ത് നിന്നു തന്നെ പൊക്കിയെടുത്ത് ആശുപത്രിയില്‍ എത്തിച്ചത് ഡി വൈ എഫ് ഐക്കാരാണെന്ന അവകാശവാദത്തേയും അദ്ദേഹം തള്ളിക്കളയുന്നു. തന്നെ അപകട സ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയ സുഹൈല്‍ എന്നയാള്‍ താന്‍ ഡി വൈ എഫ് ഐക്കാരനല്ല എന്നതരത്തില്‍ എഴുതിയ കുറിപ്പും ജോയ് മാത്യു പങ്കുവച്ചിട്ടുണ്ട്.

അപകടത്തില്‍ പരിക്കേറ്റ തന്നെ ആശുപത്രിയില്‍ എത്തിച്ച, സാമൂഹിക മാധ്യമങ്ങളിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ കണ്ടെത്തുന്നവര്‍ അറിയിക്കുക. അവര്‍ക്ക് ഇനാം പ്രഖ്യാപിക്കേണ്ടിവരുമെന്നും കുറിപ്പില്‍ പരിഹസിക്കുന്നു.