Connect with us

National

നടന്‍ കമല്‍ഹാസന് കൊവിഡ്; ചെന്നൈയിലെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍

Published

|

Last Updated

ചെന്നൈ | നടന്‍ കമല്‍ഹാസന് കൊവിഡ് സ്ഥിരീകരിച്ചു. താന്‍ കൊവിഡ് പോസിറ്റിവാണെന്ന് താരം സാമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുകയായിരുന്നു. യു എസില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം കടുത്ത ചുമ അനുഭവപ്പെട്ടിരുന്നുവെന്നും തുടര്‍ന്നു നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നുവെന്നും കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു. കൊവിഡ് നമ്മെ വിട്ടുപോയിട്ടില്ലെന്നും എല്ലാവരും ജാഗ്രത തുടരണമെന്നും കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു.

നിലവില്‍ ചന്നൈയിലെ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് താരം. അസുഖ ബാധിതനായതിനെ തുടര്‍ന്ന് ചെന്നൈയില്‍ ഇന്ന് കമല്‍ പങ്കെടുക്കേണ്ടിയിരുന്ന സിനിമയുടെ ഓഡിയോ ലോഞ്ച് പരിപാടി റദ്ദാക്കിയിട്ടുണ്ട്.

 

 

Latest