Connect with us

National

നടന്‍ മന്‍സൂര്‍ അലി ഖാന് വീണ്ടും തിരിച്ചടി; മാനനഷ്ടകേസില്‍ പിഴ അടയ്ക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി

നേരത്തെ പിഴ അടയ്ക്കാമെന്ന് സമ്മതിച്ചതല്ലേയെന്ന് കോടതി മന്‍സൂര്‍ അലി ഖാനോട് ചോദിച്ചു.

Published

|

Last Updated

ചെന്നൈ| നടി തൃഷയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നടന്‍ മന്‍സൂര്‍ അലി ഖാന് വീണ്ടും തിരിച്ചടി. മാനനഷ്ടകേസില്‍ പിഴ അടയ്ക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞു. ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്. തൃഷ അടക്കമുള്ള താരങ്ങള്‍ക്കെതിരെ നല്‍കിയ മാനനഷ്ട കേസിലാണ് മണ്‍സൂര്‍ അലി ഖാന് ഒരു ലക്ഷം രൂപ പിഴ വിധിച്ചത്.

നേരത്തെ പിഴ അടയ്ക്കാമെന്ന് സമ്മതിച്ചതല്ലേയെന്ന് കോടതി മന്‍സൂര്‍ അലി ഖാനോട് ചോദിച്ചു. സിംഗിള്‍ ബെഞ്ചിനെ തന്നെ സമീപിക്കാനും കോടതി നിര്‍ദേശം നല്‍കി.

ലിയോ സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലായിരുന്നു മന്‍സൂര്‍ അലി ഖാന്‍ നടി തൃഷയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ രൂക്ഷപ്രതികരണവുമായി നടി രംഗത്തെത്തിയിരുന്നു. മനുഷ്യരാശിക്ക് തന്നെ അപമാനമാണ് മന്‍സൂര്‍ എന്നും അയാള്‍ക്കൊപ്പം ഒരിക്കലും അഭിനയിക്കില്ലെന്നുമാണ് തൃഷ എക്‌സില്‍ കുറിച്ചത്. സംഭവം വിവാദമാവുകയും വിമര്‍ശനം ശക്തമാവുകയും ചെയ്തതോടെ വിഷയത്തില്‍ നടന്‍ മാപ്പ് പറഞ്ഞിരുന്നു.

 

 

 

Latest