Connect with us

Kerala

നടന്‍ മോഹന്‍ലാല്‍ 'അമ്മ'യുടെ പ്രസിഡന്റ്

എതിരാളികളില്ലാതെയാണ് മോഹന്‍ലാല്‍ തിരഞ്ഞെടുക്കപ്പെട്ടത്.

Published

|

Last Updated

കൊച്ചി \  താര സംഘടനയായ അമ്മയുടെ പ്രസിഡന്റായി നടന്‍ മോഹന്‍ലാലിനെ തിരഞ്ഞെടുത്തു. ഇത് മൂന്നാം തവണയാണ് മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റാകുന്നത്. ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നി സ്ഥാനങ്ങളിലേക്ക് മത്സരം നടക്കും. എതിരാളികളില്ലാതെയാണ് മോഹന്‍ലാല്‍ തിരഞ്ഞെടുക്കപ്പെട്ടത്.

ഏറെ കാലത്തിന് ശേഷമാണ് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഇടവേള ബാബു മാറിനിക്കുന്നത്. സിദ്ദിഖ്, കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കും. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദിഷ്, മഞ്ജു പിള്ള, ജയന്‍ ചേര്‍ത്തല എന്നിവര്‍ മത്സരിക്കും.