National
നടന്‍ രവി കുമാര്‍ അന്തരിച്ചു
നൂറിലധികം മലയാള സിനിമകളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

ചെന്നൈ | നടന്‍ രവികുമാര്‍ (75)അന്തരിച്ചു. അര്‍ബുദരോഗബാധിതനായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം.തൃശൂര്‍ സ്വദേശിയാണ് രവികുമാര്‍.
നൂറിലധികം മലയാള സിനിമകളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.1967 ല്‍ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.അലാവുദ്ദീനും അത്ഭുതവിളക്കും, നീലത്താമര, അവളുടെ രാവുകള്‍, അങ്ങാടി, സ്ഫോടനം, ടൈഗര്‍ സലീം, അമര്‍ഷം , ലിസ, മദ്രാസിലെ മോന്‍, കൊടുങ്കാറ്റ്, സൈന്യം, കള്ളനും പൊലീസും തുടങ്ങി ധാരാളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു.
ആറാട്ട്, സിബിഐ 5 എന്നീ സിനിമകളിലാണ് അദ്ദേഹം അവസാനം അഭിനയിച്ചത്.സംസ്കാരം നാളെ.
---- facebook comment plugin here -----