Connect with us

Kerala

ബലാത്സംഗം: നടന്‍ സിദ്ദീഖിനെ ഒന്നര മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു

നടിക്കെതിരായി കൈയിലുണ്ടെന്ന് സിദ്ദീഖ് അവകാശപ്പെട്ടിരുന്ന വാട്സ്ആപ്പ് രേഖകള്‍ ഇന്ന് ഹാജരാക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | ബലാത്സംഗക്കേസില്‍  തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനിലെ സിറ്റി കണ്‍ട്രോള്‍ റൂമില്‍ വീണ്ടും ചോദ്യംചെയ്യലിന്  ഹാജരായ നടന്‍ സിദ്ധിഖിനെ ഒന്നര മണിക്കൂര്‍ ചോദ്യം ചെയ്തു വിട്ടയച്ചു.  ഹൈക്കോടതി മുന്‍ കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ അറസ്റ്റ് രേഖപ്പെടുത്താതെയാണ് അദ്ദേഹത്തെ വിട്ടയച്ചത്. സിദ്ധിഖ് അന്വേഷണ സംഘവുമായി സഹകരിക്കുന്നില്ലെന്നാണ് പോലീസ് പറയുന്നത്.

മകന്‍ ഷഹീനൊപ്പമാണ് സിദ്ദീഖ് രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് സ്റ്റേഷനിലെത്തിയത്.  കഴിഞ്ഞ ദിവസം അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായ സിദ്ദീഖില്‍നിന്ന് പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് ശേഖരിച്ചത്. നടിക്കെതിരായി കൈയിലുണ്ടെന്ന് സിദ്ദീഖ് അവകാശപ്പെട്ടിരുന്ന വാട്സ്ആപ്പ് രേഖകള്‍ ഇന്ന് ഹാജരാക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന വിവര ശേഖരണത്തില്‍ യുവനടിയുടെ പരാതിയില്‍പ്പറയുന്ന കാര്യങ്ങളെ സിദ്ദീഖ് പൂര്‍ണമായി തള്ളിയിരുന്നു.

ജീവിതത്തില്‍ നടിയെ കണ്ടത് ഒരുതവണ മാത്രമാണെന്നും അത് തിരുവനന്തപുരം നിള തിയറ്ററില്‍ നടന്ന സിനിമയുടെ പ്രിവ്യൂ ഷോയില്‍ വച്ചാണെന്നും അന്വേഷണ സംഘത്തോട് സിദ്ദീഖ് പറഞ്ഞിരുന്നു.സംഭവം നടന്നെന്ന് പരാതിയില്‍ പറയുന്ന തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ നടിയെ കണ്ടിട്ടില്ലെന്നും സിദ്ദീഖ് മൊഴി നല്‍കിയിട്ടുണ്ട്.

 

Latest