Kerala
നടന്‍ ശ്രീനിവാസന്‍ ആശുപത്രി വിട്ടു
ആരോഗ്യാവസ്ഥ സുരക്ഷിതമാണെന്ന് ആശുപത്രി അധികൃതര്‍

കൊച്ചി | ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന്‍ ശ്രീനിവാസനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ശ്രീനിവാസനെ കഴിഞ്ഞ മാസം 30ന് ആയിരുന്നു കൊച്ചി അപ്പോളോ അഡ്‌ലക്ശ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തുടര്‍ന്ന് ഇദ്ദേഹത്തിന് ബൈപാസ് സര്‍ജറിയും നടത്തിയിരുന്നു. നിലവില്‍ ശ്രീനിവാസന്റെ ആരോഗ്യാവസ്ഥ സുരക്ഷിതമാണെന്ന് ആശുപത്രി അധികൃതര്‍ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു
---- facebook comment plugin here -----