Kerala
നടന്‍ വിനായകന്‍ ഹൈദരാബാദ് പോലീസ് കസ്റ്റഡിയില്‍
സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദിച്ചുവെന്നും സിസിടിവി ദൃശ്യങ്ങള്‍ തെളിവായിട്ട് ഉണ്ടന്നും വിനായകന്‍
ഹൈദരാബാദ് | നടന്‍ വിനായകന്‍ ഹൈദരാബാദ് പോലീസ് കസ്റ്റഡിയില്‍. ഹൈദരാബാദ് വിമാനത്താവളത്തില്‍ വച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായുള്ള തര്‍ക്കത്തിന് പിന്നാലെയാണ് പോലീസ് നടനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ തെന്നെ കൈയേറ്റം ചെയ്യുകയായിരുന്നുവെന്നും തന്നെ പോലീസ് കസ്റ്റഡിയിലെടുത്തത് എന്തിനാണെന്ന് അറിയില്ലെന്നും വിനായകന്‍ പറഞ്ഞു.
കൊച്ചിയില്‍ നിന്നും ഗോവയിലേക്കുള്ള യാത്രയിലായിരുന്നു. കൊച്ചിയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് താരം ഗോവയിലേക്ക് പോയത്. എന്നാല്‍ ഗോവയില്‍ നിന്നുള്ള കണക്ടിങ് ഫ്‌ലൈറ്റ് ഹൈദരാബാദില്‍ നിന്നായതിനാല്‍ താരം ഹൈദരാബാദില്‍ ഇറങ്ങി. തുടര്‍ന്ന് അവിടെവച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായുണ്ടായ വാക്കുതര്‍ക്കംപിന്നീട് കയ്യേറ്റത്തില്‍ കലാശിക്കുകയായിരുന്നു.സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദിച്ചുവെന്നും സിസിടിവി ദൃശ്യങ്ങള്‍ തെളിവായിട്ട് ഉണ്ടന്നും വിനായകന്‍ പറഞ്ഞു.