Connect with us

Kerala

പോക്‌സോ കേസില്‍ നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

നടന്‍മാര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പരാതി നല്‍കിയ നടിക്കെതിരെ ബന്ധു കൂടിയായ പെണ്‍കുട്ടി നല്‍കിയ പരാതി പ്രകാരമാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്

Published

|

Last Updated

കാസര്‍കോട് |  നടനും എംഎല്‍എയുമായ മുകേഷിനെതിരെ പീഡന പരാതി നല്‍കിയ നടിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. മുന്‍കൂര്‍ ജാമ്യാപേക്ഷ അപൂര്‍ണമെന്ന് വിലയിരുത്തിയാണ് നടപടി. നടന്‍മാര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പരാതി നല്‍കിയ നടിക്കെതിരെ ബന്ധു കൂടിയായ പെണ്‍കുട്ടി നല്‍കിയ പരാതി പ്രകാരമാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്

കേസിന്റെ വിവരങ്ങള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അപൂര്‍ണ്ണമായ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയില്ലെന്ന് പ്രോസിക്യൂഷന്‍ നിലപാട് എടുത്തു. ഈ നിലപാട് കൂടി പരിഗണിച്ചാണ് കോടതിയുടെ നടപടി..

 

Latest