Connect with us

National

പുഷ്പ 2 ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; നടന്‍ അല്ലു അര്‍ജുന്‍ റിമാൻഡിൽ

ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലാണ് ദാരുണ സംഭവം നടന്നത്.

Published

|

Last Updated

ഹൈദരാബാദ് | നടന്‍ അല്ലു അര്‍ജുന്‍ റിമാൻഡിൽ.14 ദിവസത്തേക്കാണ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. പുഷ്പ 2 റിലീസിനിടെ തിക്കിലു തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് നടന്‍ അറസ്റ്റിലായത്. ജൂബിലി ഹില്‍സിലെ വസതിയില്‍ വെച്ച് ഹൈദരാബാദ് പോലീസാണ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

അതേസമയം തനിക്കെതിരെയുള്ള എഫ്ഐആർ റദ്ദാക്കണമെന്ന നടന്റെ ഹരജി തെലങ്കാന ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഹൈക്കോടതിയിൽ നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ നടനെ ചഞ്ചൽഗുഡ ജയിലിലേക്ക് മാറ്റും.

ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലാണ് ദാരുണ സംഭവം നടന്നത്.ദില്‍കുഷ്‌നഗര്‍ സ്വദേശിനി രേവതിയാണ് മരിച്ചത്. മുന്‍കൂര്‍ അറിയിപ്പില്ലാതെയാണ് അല്ലു അര്‍ജുന്‍ ബുധനാഴ്ച രാത്രി ചിത്രത്തിന്റെ പ്രീമിയര്‍ ഷോയ്ക്കായി തിയ്യറ്റില്‍ എത്തിയത്. ഇതോടെ നടനെ കാണാനായി ആളുകള്‍ തടിച്ചുകൂടുകയായിരുന്നു. സംഭവത്തില്‍ കടുത്ത പ്രതിഷേധമുയര്‍ന്നതോടെ നടനെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.

തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവം തന്നെ ഞെട്ടിക്കുകയും വിഷമിപ്പിക്കുകയും ചെയ്തതായി നടന്‍ അല്ലു അര്‍ജുന്‍ എക്‌സിലൂടെ പുറത്തുവിട്ട വിഡിയോയില്‍ പറഞ്ഞിരുന്നു.മരിച്ച യുവതിയുടെ കുടുംബത്തിന് 25ലക്ഷം രൂപ ധനസഹായമായി നല്‍കുമെന്നും കുടുംബത്തിന്റെ കൂടെയുണ്ടാകുമെന്നും നടന്‍ അറിയിച്ചിരുന്നു.