ACTRESS ATTACK CASE
നടിയെ ആക്രമിച്ച കേസ്: കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയില്‍
പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് വിചാരണ മാറ്റാനുള്ള തീരുമാനം നിയമവിരുദ്ധം
കൊച്ചി | സിനിമ നടന്‍ ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. രേഖകള്‍ സ്‌പെഷ്യല്‍ കോടതിയില്‍ നിന്ന് മാറ്റരുതെന്നും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് വിചാരണ മാറ്റാനുള്ള തീരുമാനം നിയമവിരുദ്ധമാണന്നും ഹരജിയില്‍ പറയുന്നു. ഹൈക്കോടതി ഈ വിഷയത്തില്‍ എന്ത് നടപടി സ്വീകരിക്കുമെന്നത് കേസിനെ സംബന്ധിച്ച് നിര്‍ണായകമാണ്.
വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് മാറണമെന്ന് അതിജീവിതയും പ്രോസിക്യൂഷനും ഇന്നലെ വിചാരണ കോടതിയിലും പറഞ്ഞിരുന്നു. കേസ് പ്രത്യേക കോടതിയിലേക്ക് തന്നെ മാറ്റണം. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്. ഇത് ഭാവിയില്‍ ചിലപ്പോള്‍ കേസിനെ ദോഷകരമായി ബാധിക്കുമെന്നും പ്രോസിക്യൂഷനും അതിജീവിതയും വാദിച്ചു.ഇതിനു പന്നാലെയാണ് ഇന്ന് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.