Connect with us

Kerala

നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹരജി ഇന്ന് ഹൈക്കോടതിയില്‍

വിചാരണ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും അതിജീവിത ഉന്നയിച്ചിട്ടുണ്ട്

Published

|

Last Updated

കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ എ സിയാദ് റഹ്മാന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.വിചാരണക്കോടതി മാറ്റണമെന്ന പ്രധാന ആവശ്യത്തിന് പുറമെ വിചാരണ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും അതിജീവിത ഉന്നയിച്ചിട്ടുണ്ട്. ആവശ്യത്തെ നടന്‍ ദിലീപ് ശക്തമായി എതിര്‍ത്തു.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് വിചാരണ മാറ്റണമെന്നാണ് അതിജീവിതയുടെ ഹരജി.വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസില്‍ അവിശ്വാസം രേഖപ്പെടുത്തിയ അതിജീവിത ഇക്കാര്യം അടക്കം ചൂണ്ടിക്കാട്ടി ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കുകയുമുണ്ടായി

Latest