Kerala
നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹരജിയില്‍ വിധി ഇന്ന്
വിചാരണ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയാണ് അതിജീവിത സമര്‍പ്പിച്ചിട്ടുള്ളത്.
കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യത്തില്‍ ഹൈക്കോടതി വിധി ഇന്ന്. രാവിലെ 10.15ന് ആദ്യ കേസായാണ് ഹരജി പരിഗണിക്കുക. ജസ്റ്റിസ് എ എ സിയാദ് റഹ്മാന്റെ ബഞ്ചാണ് വിധി പ്രസ്താവിക്കുക.
വിചാരണ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയാണ് അതിജീവിത സമര്‍പ്പിച്ചിട്ടുള്ളത്. വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസില്‍ അതിജീവിത അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതിയും നല്‍കി. ഇതിനു പുറമെ, വിചാരണ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിരുന്നു. എന്നാല്‍, അന്തിമ ഉത്തരവ് തന്നെ ഇന്നുണ്ടാകുമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ളത്.