actor abduction case
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഡ്രൈവര്‍ കൂറുമാറി
കേസിലെ നിര്‍ണായക സാക്ഷിയാണ് പ്രതിഭാഗത്തിനൊപ്പം ചേര്‍ന്നത്

കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണി കൂറുമാറി. കേസിലെ നിര്‍ണായക സാക്ഷിയാണ് പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റിയത്. ഇതോടെ പ്രോസിക്യൂഷന്‍ ഇയാളെ ബുധനാഴ്ച ക്രോസ് വിസ്താരം നടത്തി. കഴിഞ്ഞയാഴ്ച തുടങ്ങിയ സാക്ഷി വിസ്താരം ശനിയാഴ്ച തുടരും.
കേസില്‍ ഇതുവരെ 180 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കി. 2017 ഫെബ്രുവരിയില്‍ നെടുമ്പാശേരിക്കു സമീപം അത്താണിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന വാഹനത്തിനുള്ളില്‍ പീഡിപ്പിച്ചെന്നാണു പ്രോസിക്യൂഷന്‍ കേസ്. നടന്‍ ദിലീപ് അടക്കം ഒമ്പത് പ്രതികളുടെ വിസ്താരമാണ് അവസാന ഘട്ടത്തില്‍ എത്തിയത്. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.
---- facebook comment plugin here -----