Kerala
നടിയെ ആക്രമിച്ച കേസ്: കുറ്റം നിഷേധിച്ച് ദിലീപും ശരത്തും
കേസ് നവംബര്‍ മൂന്നിന് വീണ്ടും പരിഗണിക്കും. വിചാരണ എപ്പോള്‍ ആരംഭിക്കണമെന്ന് നവംബര്‍ മൂന്നിന് തീരുമാനിക്കും.

കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ കുറ്റം നിഷേധിച്ച് ദിലീപും സുഹൃത്ത് ശരത്തും. എറണാകുളത്തെ കോടതിയില്‍ ഹാജരായ ഇരുവരെയും കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. ഇതിനു ശേഷമാണ് കുറ്റം നിഷേധിച്ചത്.
കേസില്‍ ആദ്യം വിസ്തരിക്കേണ്ട 39 സാക്ഷികളുടെ ലിസ്റ്റ് പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറിയിട്ടുണ്ട്. ഇതില്‍ മഞ്ജു വാര്യരുടെയും ബാലചന്ദ്ര കുമാറിന്റെയും പേരുകളുമുണ്ട്. കേസ് നവംബര്‍ മൂന്നിന് വീണ്ടും പരിഗണിക്കും. വിചാരണ എപ്പോള്‍ ആരംഭിക്കണമെന്ന് നവംബര്‍ മൂന്നിന് തീരുമാനിക്കും.
---- facebook comment plugin here -----