Connect with us

dileep case

നടിയെ ആക്രമിച്ച കേസ്: ജഡ്ജിയെ മാറ്റുന്നതിനാണ് സർക്കാർ കൂടുതൽ സമയം തേടുന്നതെന്ന് ദിലീപ് സുപ്രീം കോടതിയിൽ

ഈ പശ്ചാത്തലത്തിലാണ് ദിലീപിൻ്റെ മറുപടി സത്യവാങ്മൂലം.

Published

|

Last Updated

ന്യൂഡൽഹി | നടിയെ ആക്രമിച്ച കേസിലെ വിചാരണ നടക്കുന്ന കോടതിയിലെ ജഡ്ജിയെ മാറ്റുന്നതിനാണ് സർക്കാർ കൂടുതൽ സമയം തേടുന്നതെന്ന ആരോപണവുമായി നടൻ ദിലീപ്. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ദിലീപ് ഈ ആരോപണമുന്നയിച്ചത്. വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം അപേക്ഷ നൽകിയിരുന്നു. ഇത് നാളെ പരിഗണിക്കും. ഈ പശ്ചാത്തലത്തിലാണ് ദിലീപിൻ്റെ മറുപടി സത്യവാങ്മൂലം.

കൂടുതൽ സമയം നീട്ടി നൽകരുതെന്നും കേസിൽ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വിചാരണ വേ​ഗത്തിൽ പൂർത്തിയാക്കണം.  കേസിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ വിചാരണ മാത്രമാണ് അവശേഷിക്കുന്നത്. അദ്ദേഹം വിചാരണ ഒഴിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് സർക്കാറിന്റെ അപേക്ഷയെന്നും ദിലീപ് ആരോപിക്കുന്നു.

Latest