Kerala
നടിയെ ആക്രമിച്ച കേസ് ; മെമ്മറി കാര്‍ഡ് കേസില്‍ ഉപഹരജിയുമായി സര്‍ക്കാര്‍
സെഷന്‍സ്, മജിസ്‌ട്രേറ്റ് കോടതികള്‍ക്ക് സര്‍ക്കുലര്‍ ബാധകമാക്കണം.
കൊച്ചി | നടിയെ ആക്രമിച്ച സംഭവത്തിലെ മെമ്മറി കാര്‍ഡ് കേസില്‍ ഉപഹരജിയുമായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഡിജിറ്റല്‍ തെളിവ് സൂക്ഷിക്കുന്നതില്‍ സര്‍ക്കുലര്‍ വേണമെന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച ഉപഹരജിയില്‍ ആവശ്യപ്പെടുന്നു.
കേസില്‍ ഹൈക്കോടതി മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കുലര്‍ ആയി കീഴ്‌ക്കോടതികള്‍ക്ക് നല്‍കണം. സെഷന്‍സ്, മജിസ്‌ട്രേറ്റ് കോടതികള്‍ക്ക് സര്‍ക്കുലര്‍ ബാധകമാക്കണം. ഇത്തരത്തില്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും സര്‍ക്കാരിന്റെ ഉപഹരജിയില്‍ ആവശ്യപ്പെടുന്നു.
ജസ്റ്റിസ് കെ ബാബുവിന്റെ സിംഗിള്‍ ബെഞ്ച് ഹരജി ഇന്ന് പരിഗണിക്കും.
---- facebook comment plugin here -----