Kerala
നടിയെ ആക്രമിച്ച കേസ്; മൊഴിപ്പകര്‍പ്പുകള്‍ അതിജീവിതയ്ക്ക് നല്‍കണമെന്ന് ഹൈക്കോടതി
വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഹരജിയിലെ വിശദമായ വാദം കോടതി കേള്‍ക്കും.
കൊച്ചി | നടി ആക്രമിക്കപ്പെട്ട കേസിലെ മൊഴികളുടെ പകര്‍പ്പ് നല്‍കണമെന്ന അതിജീവിതയുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി . മൊഴികളുടെ സര്‍ട്ടിഫൈയ്ഡ് പകര്‍പ്പ് അതിജീവിതക്ക് നല്‍കാന്‍ ജില്ലാ ജഡ്ജിക്ക് കോടതി നിര്‍ദേശം നല്‍കി. വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഹരജിയിലെ വിശദമായ വാദം കോടതി കേള്‍ക്കും.കേസ് മെയ് 30ന് വീണ്ടും പരിഗണിക്കും.
നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ച സംഭവത്തില്‍, വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് നടി ഹരജി നല്‍കിയിരുന്നത്. അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കി, ഐജി റാങ്കില്‍ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കാന്‍ കോടതി ഉത്തരവിടണന്നും നടിയുടെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
---- facebook comment plugin here -----