ACTRESS ATTACK CASE
നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് വീണ്ടും പരിശോധനക്കയച്ചു
തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലാണ് പരിശോധന
കൊച്ചി | നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് വീണ്ടും ഫോറന്‍സിക് പരിശോധനക്ക് അയച്ചു. വിചാരണക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരാണ് മുദ്രവച്ച കവറില്‍ മെമ്മറി കാര്‍ഡ് കൊണ്ടുപോയത്.
വിചാരണക്കോടതിയോട് രണ്ട് ദിവസത്തിനകം മെമ്മറി കാര്‍ഡ് ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിന് അയക്കാന്‍ കോടതി നിര്‍ദേശിച്ചിരിന്നു. ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റേതാണ് ഉത്തരവ്.
---- facebook comment plugin here -----