Kerala
നടിയെ ആക്രമിച്ച കേസ്: നാദിര്‍ഷ സാക്ഷി വിസ്താരത്തിന് ഹാജരായി
കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷിയായാണ് നാദിര്‍ഷയെ വിസ്തരിക്കുന്നത്.

കൊച്ചി| നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷ സാക്ഷി വിസ്താരത്തിനായി കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരായി. രാവിലെ 11 മണിയോടെയാണ് ഹാജരായത്. എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ സുഹൃത്താണ് നാദിര്‍ഷ.
നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് നാദിര്‍ഷയേയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷിയായാണ് നാദിര്‍ഷയെ വിസ്തരിക്കുന്നത്. മുന്നൂറിലധികം സാക്ഷികളുള്ള കേസില്‍ കാവ്യമാധവന്‍ ഉള്‍പ്പെടെ 180 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി
---- facebook comment plugin here -----