Kerala
നടിയെ ആക്രമിച്ച കേസ്; ഒന്നാംപ്രതി പള്‍സര്‍ സുനി പുറത്തേക്ക്
ഒരു ഫോണ്‍ ഒരു സിം മാത്രം ഉപയോഗിക്കണം.മാധ്യമങ്ങളോട് സംസാരിക്കരുത്
കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ ഒന്നാംപ്രതി പള്‍സര്‍ സുനിക്ക് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം. ഏഴര വര്‍ഷത്തിന് ശേഷമാണ് വിചാരണ കോടതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്.
കോടതി അനുമതി ഇല്ലാതെ ജില്ല വിട്ട് പോകരുത്. പ്രതികളെയോ സാക്ഷികളെയോ ബന്ധപ്പെടരുത്. ഒരു ഫോണ്‍ ഒരു സിം മാത്രമേ ഉപയോഗിക്കാവൂ.മാധ്യമങ്ങളോട് സംസാരിക്കരുത് തുടങ്ങി കര്‍ശന ഉപാദികളോടെയാണ് ജാമ്യം.
രണ്ട് ആൾ ജാമ്യവും ഒരു ലക്ഷം രൂപയുടെ ബോണ്ടും കെട്ടിവയ്‌ക്കണം.സുനിയുടെ സുരക്ഷ റൂറൽ പോലീസ് ഉറപ്പാക്കണമെന്നും കോടതി നിർദേശം നൽകി
Updating…
---- facebook comment plugin here -----