Connect with us

actress attacked

നടിയെ ആക്രമിച്ച കേസ്: ദിലീപിന് സംരക്ഷണം തീര്‍ത്ത് ആര്‍ ശ്രീലേഖ

കേസ് നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കെ ദിലീപിനെ ന്യായീകരിച്ച് മുന്‍ ജയില്‍ മേധാവിയെത്തിയത് ശ്രദ്ധേയം

Published

|

Last Updated

കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നിരപരാധിയെന്ന് മുന്‍ ജയില്‍ ഡി ജി പി ആര്‍ ശ്രീലഖ. ദിലീപ് അറിഞ്ഞോ, അറിയാതെയോ ഈ കേസില്‍ ഒരു തെറ്റ് ചെയ്തതായി താന്‍ കരുതുന്നില്ലെന്നും ശ്രീലേഖ പറഞ്ഞു. തന്റെ യൂട്യൂബ് ചാനല്‍ വഴിയാണ് കോടതി പരിഗണനയിലുള്ള കേസില്‍ പ്രതിയെ സരക്ഷിക്കുന്ന തരത്തിലുള്ള ഒരു പ്രതികരണം ശ്രീലേഖ നടത്തിയിരിക്കുന്നത്.

ദിലീപിനെതിരെ പോലീസ് നിരത്തിയ തെളിവുകള്‍ എല്ലാം വ്യാജമാണെന്ന് ശ്രീലേഖ പറയുന്നു. ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജമാണ്. ഇരുവരും ഒരേ ടവര്‍ ലോക്കേഷനില്‍ വന്നിരുന്നു എന്നതും വിശ്വാസ്യ യോഗ്യമല്ല. ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ വന്ന ഗൂഢാലോചന കേസിനെയും ശ്രീലേഖ തള്ളുന്നു.

ജയിലില്‍ നിന്നും കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് എഴുതിയത് സുനി അല്ല. സഹ തടവുകാരന്‍ വിപിനാണ്. ഇയാള്‍ ജയിലില്‍ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പോലീസുകാര്‍ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീലേഖ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ വിചാരണ നിര്‍ണായക ഘട്ടത്തിലെത്തിയിരിക്കെയാണ് മുന്‍ ജയില്‍ മേധാവികൂടിയായിരുന്ന ശ്രീലേഖയുടെ വെളിപ്പെടുത്തല്‍. ഇതും വരും ദിവസങ്ങളില്‍ കോടതിയില്‍ ചര്‍ച്ചയാകും.

 

 

 

Latest