Connect with us

attack against actress case

നടിയെ ആക്രമിച്ച കേസ്: ശ്രീലേഖയെ അന്വേഷണ സംഘം ചോദ്യം ചെയ്യും

ഇപ്പോഴുണ്ടായ പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചതെന്ന് ശ്രീലേഖയുടെ വിശദീകരണം

Published

|

Last Updated

കൊച്ചി |  നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ സംരക്ഷിക്കുന്ന തരത്തിലും അന്വേഷണത്തിന്റെ വിശ്വാസ്യതയെ സംരക്ഷിക്കുന്ന തരത്തിലും വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ഡി ജി പി ആര്‍ ശ്രീലേഖയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തേക്കും. നിയമോപദേശത്തന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ നീക്കം. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് പ്രതികരണമെന്ന് ശ്രീലേഖയോട് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ചോദിക്കും. തുടര്‍ച്ചയായി കേസിനെ ബാധിക്കുന്ന തരത്തില്‍ ശ്രീലേഖ പ്രതികരിക്കുന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് നീക്കം. ശ്രീലേഖക്കെതിരെ പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

അതിനിടെ യൂട്യൂബ് വീഡിയോ വഴി താന്‍ നടത്തിയ വെളിപ്പെടുത്തല്‍ വിവാദമായിരിക്കെ കൂടുതല്‍ പ്രതികരണവുമായി ശ്രീലേഖ എത്തി. തനിക്ക് പറയേണ്ടതെല്ലാം വീഡിയോയില്‍ പറഞ്ഞു കഴിഞ്ഞു. കൂടുതല്‍ പ്രതികരിക്കാനില്ല. ഇപ്പോള്‍ ഉണ്ടാകുന്ന വിവാദങ്ങള്‍ പ്രതീക്ഷിച്ചതാണ്. തന്നെ പ്രതിഭാഗത്തിന് സാക്ഷിയാക്കാന്‍ കഴിയില്ല. നിയമം അറിയാത്തവരാണ് ഇങ്ങനെ പറയുന്നതെന്നും ശ്രീലേഖ പറഞ്ഞു.

അതേ സമയം ശ്രീലേഖ അന്വേഷണ സംഘത്തിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തല്‍. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് എതിരെയുള്ള തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ ബന്ധമുണ്ടെന്നും അന്വേഷണ സംഘം പറയുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ആര്‍ ശ്രീലേഖ ദിലീപിപിനെ പിന്തുണച്ച് യൂട്യൂബ് ചാനല്‍ വഴി രംഗത്തെത്തിയത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നിരപരാധിയാണ്. അദ്ദേഹത്തിനെതിരെ തെളിവില്ല. പോലീസ് വ്യാജ തെളിവുകള്‍ ഉണ്ടാക്കി. ദിലീപിനെ ശിക്ഷിക്കാന്‍ തെളിവുകള്‍ ഇല്ലാതെ വന്നതോടെയാണ് പുതിയ ഗൂഢാലോചന കേസ് ഉയര്‍ന്നുവന്നത്. കൃത്യം ചെയ്ത പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ കണ്ടതിന് തെളിവില്ല. ജയിലിനകത്ത് പള്‍സര്‍ സുനിക്ക് ഫോണ്‍ കൈമാറിയത് പോലീസുകാരന്‍ ആണ്. വിചാരണ തടവുകാരന്‍ ആയിരിക്കുമ്പോള്‍ ദിലീപ് കഷ്ടപ്പെട്ട് സെല്ലില്‍ കഴിയുന്നതായി താന്‍ കണ്ടിട്ടുണ്ടെന്നെല്ലാം ശ്രീലേഖ വീഡിയോയില്‍ പറഞ്ഞിരുന്നു.

 

 

---- facebook comment plugin here -----

Latest