Connect with us

Kerala

നടിയെ ആക്രമിച്ച കേസ്: വിചാരണ ജൂലൈ 31ന് മുന്‍പ് പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി

വിചാരണ വൈകാന്‍ കാരണം ദിലീപെന്ന് സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി| നടിയെ ആക്രമിച്ച കേസിലെ വിചാരണ ജൂലൈ 31ന് മുന്‍പ് പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി. കേസ് വീണ്ടും ആഗസ്റ്റ് നാലിന് പരിഘണിക്കും. ആഗസ്റ്റ് 4ന് വിചാരണ റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം.

വിചാരണ വൈകുന്നത് പ്രതിയായ ദിലീപിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ചയാണെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. അതേസമയം ഓണ്‍ലൈന്‍ ആയി നടക്കുന്ന വിചാരണയില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന്റെ കാരണം താന്‍ അല്ലെന്ന് ദിലീപ് വ്യക്തമാക്കി. ക്രോസ് വിസ്താരം പൂര്‍ത്തിയാക്കാന്‍ അഞ്ച് ദിവസം കൂടി വേണമെന്നും ദിലീപ് കോടതിയോട് ആവശ്യപ്പെട്ടു.

വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു.

 

 

---- facebook comment plugin here -----

Latest