Connect with us

Kerala

നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിക്ക് വിധിച്ച പിഴശിക്ഷ സ്റ്റേ ചെയ്ത് സുപ്രീം കോടതി

ആരോഗ്യപരമായ കാരണങ്ങള്‍ കാണിച്ച് സുനി നല്‍കിയ ജാമ്യാപേക്ഷയില്‍ എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ്.

Published

|

Last Updated

ന്യൂഡല്‍ഹി | നടിയെ ആക്രമിച്ച കേസില്‍ ആവര്‍ത്തിച്ച് ജാമ്യാപേക്ഷ നല്‍കിയതിന് മുഖ്യപ്രതി പള്‍സര്‍ സുനിക്ക് പിഴശിക്ഷ വിധിച്ച ഹൈക്കോടതി നടപടി സ്റ്റേ ചെയ്ത് സുപ്രീം കോടതി.

ജസ്റ്റിസുമാരായ അഭയ് എസ് ഓക, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരുടെ ബഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. 25,000 രൂപയായിരുന്നു ഹൈക്കോടതി സുനിക്ക് പിഴ വിധിച്ചിരുന്നത്.

ആരോഗ്യപരമായ കാരണങ്ങള്‍ കാണിച്ച് സുനി നല്‍കിയ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. സുനി ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പടെ പരിശോധിച്ച കോടതി ആഗസ്റ്റ് 27 ന് ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest