Kerala
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
കേസിലെ വിചാരണ നടപടികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്നാണ് ആവശ്യം.
കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസിലെ വിചാരണ നടപടികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്നാണ് ആവശ്യം. വിചാരണ നടപടികള്‍ നീണ്ടുപോകാതിരിക്കാന്‍ കേസില്‍ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുതെന്നും ദിലീപ് ആവശ്യമുന്നയിച്ചിരുന്നു.
വിചാരണ എത്ര കാലം കൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്ന് സുപ്രീം കോടതി വിചാരണ കോടതിയോട് ആരാഞ്ഞിരുന്നു. ഇതിനുള്ള വിചാരണ കോടതിയുടെ മറുപടിയും ഇന്ന് കോടതി മുമ്പാകെ വരും.അതിനിടെ, കേസില്‍ വിചാരണ കോടതി പ്രോഗ്രസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇന്നലെ ഇ മെയില്‍ വഴിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.