Kerala
നടിയെ ആക്രമിച്ച കേസ്: അന്തിമ വിധി പറയാന്‍ എട്ട് മാസം കൂടി വേണമെന്ന് വിചാരണ കോടതി
2024 മാര്‍ച്ച് 31 വരെയാണ് സമയം നീട്ടി ചോദിച്ചത്. സാക്ഷി വിസ്താരം പൂര്‍ത്തിയാക്കാന്‍ മാത്രം മൂന്നു മാസത്തിലേറെ സമയം വേണം.

ന്യൂഡല്‍ഹി | നടിയെ ആക്രമിച്ച കേസില്‍ വിധി പറയാന്‍ എട്ട് മാസം കൂടി വേണമെന്ന് വിചാരണ കോടതി. കേസ് അന്തിമമായി തീര്‍പ്പാക്കാന്‍ എട്ട് മാസത്തെ സമയം കൂടി വേണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. 2024 മാര്‍ച്ച് 31 വരെയാണ് സമയം നീട്ടി ചോദിച്ചത്.
സാക്ഷി വിസ്താരം പൂര്‍ത്തിയാക്കാന്‍ മാത്രം മൂന്നു മാസത്തിലേറെ സമയം വേണം. ആറ് സാക്ഷികളുടെ കൂടി വിസ്താരം പൂര്‍ത്തിയാക്കാനുണ്ട്.
വിചാരണക്ക് അലംഭാവം ഉണ്ടായിട്ടില്ലെന്നും വിചാരണ കോടതി, പരമോന്നത കോടതിയെ അറിയിച്ചു. കേസ് നാളെ സുപ്രീം കോടതി പരിഗണിക്കും.
---- facebook comment plugin here -----