Connect with us

Kerala

നടിയെ ആക്രമിച്ച കേസ്; വി അജകുമാര്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍

കേസില്‍ ഈ മാസം 22 നകം അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു

Published

|

Last Updated

കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വക്കേറ്റ് വി അജകുമാറിനെ നിയമിച്ചു. അതിജീവിതയുടെ ആവശ്യ പ്രകാരമാണ് പുതിയ നിയമനം. അസി. പബ്ലിക് പ്രോസിക്യൂട്ടറായി കെ ബി സുനില്‍ കുമാറിനെയും നിയമിച്ചിട്ടുണ്ട്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ ഈ മാസം 22 നകം അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുളള സമയ പരിധി കഴിഞ്ഞ വെളളിയാഴ്ച അവസാനിച്ചിരുന്നു. കേസില്‍ തുടരന്വേഷണത്തിന് മൂന്നാഴ്ചത്തെ സമയം കൂടി അനുവദിക്കണമെന്ന ക്രൈംബ്രാഞ്ച് ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.

ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്താണ് അനുബന്ധ കുറ്റപത്രത്തിലെ ഏക പ്രതി. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ 2017 നവംബറില്‍ ദിലീപിന് ലഭിച്ചുവെന്ന് കുറ്റപത്രത്തിലുണ്ട്. ദിലീപിന്റെ സുഹൃത്തായ ശരത്താണ് ഇത് കൊണ്ടുവന്നത്. ഈ ദൃശ്യങ്ങള്‍ നശിപ്പിക്കുകയോ മനഃപൂര്‍വം മറച്ചുപിടിക്കുകയോ ചെയ്യുന്നു എന്നാണ് കണ്ടെത്തല്‍. ഇതിന്റെ പേരിലാണ് ശരത്തിനെ പ്രതി ചേര്‍ത്തിരിക്കുന്നത്.