Connect with us

wcc

നടിയെ ആക്രമിച്ച കേസ്: സര്‍ക്കാറിനോട് ചോദ്യങ്ങളുമായി ഡബ്ല്യുസിസി

സംഭവം നടന്ന് അഞ്ച് വര്‍ഷമായിട്ടും സംസ്ഥാന സര്‍ക്കാര്‍ എന്തുചെയ്തു

Published

|

Last Updated

കൊച്ചി |  നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിനോട് ചോദ്യങ്ങളുമായി വിമന്‍ ഇന്‍ സിനിമ കളക്ടീവ്. സംഭവം നടന്ന് അഞ്ച് വര്‍ഷമായിട്ടും സംസ്ഥാന സര്‍ക്കാര്‍ എന്തുചെയ്തു എന്ന് ഡബ്ല്യുസിസി ചോദിക്കുന്നു. ഇങ്ങനെയൊരു സംഭവം ഇനിയുണ്ടാവില്ല എന്നുറപ്പാക്കാന്‍ സര്‍ക്കാരും അധികാരികളും എന്തുചെയ്തു എന്നും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ഡബ്ല്യുസിസി ചോദ്യങ്ങള്‍ ഉന്നയിച്ചു.

‘5 വര്‍ഷങ്ങള്‍ക്കിപ്പുറം ഇങ്ങനെയൊരു സംഭവം ഇനിയുണ്ടാവില്ല എന്നുറപ്പാക്കാന്‍ സര്‍ക്കാരും അധികാരികളും എന്തുചെയ്തു? അതിജീവിച്ച സ്ത്രീയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തെ പിന്താങ്ങുന്നതിന് സിനിമാ വ്യവസായം എന്തു ചെയ്തു? എല്ലാവര്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കാന്‍ നാമോരോരുത്തരും എന്ത് ചെയ്തു?’ -ഫേസ്ബക്ക് പോസ്റ്റില്‍ ഡബ്ല്യുസിസി ചോദിക്കുന്നു.

തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. ആദ്യം ഡ്രൈവരെ കേന്ദ്രികരിച്ചു തുടങ്ങിയ അന്വേഷണത്തിനൊടുവില്‍ നടന്‍ ദിലീപ് കേസില്‍ പ്രതിയാവുകയായിരുന്നു